Connect with us

Covid19

കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചു

Published

|

Last Updated

മുംബൈ | കൊവിഡ്- 19 വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ച് മഹാരാഷ്ട്ര. മത, രാഷ്ട്രീയ ഒത്തുകൂടലുകളടക്കം പാടില്ല. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ റസ്റ്റോറന്റ്, ഗാര്‍ഡന്‍, മാള്‍ എന്നിവയും നാളെ മുതല്‍ അടഞ്ഞുകിടക്കും.

ഈ സമയത്ത് ബീച്ചുകള്‍ സന്ദര്‍ശിക്കുന്നതും നിരോധിച്ചു. ഇന്ന് രാത്രി മുതല്‍ നാടക തിയേറ്ററുകളും അടഞ്ഞുകിടക്കും. അതേസമയം, ഭക്ഷണ വിതരണം അനുവദിക്കും.

അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. ഇത് ഇന്ന് രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ പ്രാബല്യത്തിലാകും. ലംഘിക്കുന്ന ഓരോരുത്തരില്‍ നിന്നും ആയിരം രൂപയാണ് പിഴ ഈടാക്കുക.

Latest