Connect with us

National

ആന്ധ്രയില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ മദ്യപിച്ച് അധ്യാപകന്‍; സസ്‌പെന്‍ഷന്‍

Published

|

Last Updated

ഹൈദരാബാദ് | വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് ക്ലാസില്‍ മദ്യപിക്കുന്ന അധ്യാപകന്റെ വീഡിയോ പ്രചരിക്കുന്നു. ഇതിനെ തുടര്‍ന്ന് ആന്ധ്രാ സര്‍ക്കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നയാള്‍ കൂടിയായിരുന്നു.

ശിക്ഷയായി വസ്ത്രം അഴിക്കാന്‍ ഇയാള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. കൃഷ്ണ ജില്ലയിലെ പാലക മണ്ഡലില്‍ കൃഷ്ണപുരം മണ്ഡല്‍ പരിഷത് സ്‌കൂളിലെ അധ്യാപകന്‍ കെ കോടേശ്വര റാവുവാണ് ക്ലാസില്‍ മദ്യപിച്ചത്. പലപ്പോഴും മദ്യപിച്ചായിരുന്നു സ്‌കൂളില്‍ വന്നിരുന്നത്.

സ്കൂളിലെ സ്റ്റാഫ് റൂമില്‍ വെച്ച് ഭക്ഷണത്തിനൊപ്പം മദ്യപിക്കുന്ന വീഡിയോയും പുറത്തായിരുന്നു. ഇത് ചോദ്യം ചെയ്ത രക്ഷിതാവിനെ ചീത്ത പറയുന്നുമുണ്ട്. സ്ത്രീയായ രക്ഷിതാവിന് മുമ്പാകെ വസ്ത്രമുരിയാമെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു.

---- facebook comment plugin here -----

Latest