Kerala
സൗജന്യ ഭക്ഷ്യകിറ്റ് വിലക്ക്: കഞ്ഞിവെച്ച് ഡി വൈ എഫ് ഐ പ്രതിഷേധം

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കഞ്ഞിവെച്ചായിരുന്നു ഡി വൈ എഫ് ഐ പ്രതിഷേധം. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളില്‍ ഇത്തരം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം അറിയിച്ചു.
ജനക്ഷേമ പരിപാടികള്‍ അട്ടിമറിക്കുന്ന നടപടിയാണ് രമേശ് ചെന്നിത്തലയുടേതെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോദ് പറഞ്ഞു. ജനജീവിതത്തെ ബാധിക്കുന്ന കാര്യമാണ് ഇത്. അതിശക്തമായ സമരത്തിലേക്ക് പോകുന്നതിന്റെ സൂചനാസമരം മാത്രമാണ് ഇത് എന്നും പ്രമോദ് പറഞ്ഞു.
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്കാണ് നീട്ടിയത്. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്.
മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31 ന് മുന്‍പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിതരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.