Connect with us

National

മഹാരാഷ്ട്രയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തും

Published

|

Last Updated

മുംബൈ |  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ഞായറാഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്.

ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേ സമയം രോഗവ്യാപനം രൂക്ഷമായ പാല്‍ഘര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ മുഴുവന്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest