National
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൊവിഡ്

മുംബൈ | ഇതാഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് അദേഹം. കുടുംബാംഗങ്ങളില്‍ മറ്റാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. തന്നെയും രാജ്യത്തെ എല്ലാവരെയും പരിപാലിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയത് സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്സാണ്.
---- facebook comment plugin here -----