National
ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; പുരുളിയയില്‍ ബസ് കത്തിച്ചു
ന്യൂഡല്‍ഹി | ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങി. ബംഗാളില്‍ 30 മണ്ഡലങ്ങളിലും അസമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണു തിരഞ്ഞെടുപ്പ്.
അസമില്‍ ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലാണു മറ്റു രണ്ടു ഘട്ടങ്ങള്‍. 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അസമില്‍ മാത്രമാണു ഭരണത്തുടര്‍ച്ച തേടി ബിജെപി വോട്ടര്‍മാരെ സമീപിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 86 സീറ്റുകള്‍ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്.
അതിനിടെ ബംഗാളിലെ പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ആക്രമികൾ ബസ് കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.
---- facebook comment plugin here -----





