Connect with us

Kerala

എല്‍ ഡി എഫ് വീണ്ടും വന്നാല്‍ കോണ്‍ഗ്രസിന് സര്‍വ്വനാശം : എം എം മണി

Published

|

Last Updated

ഇടുക്കി | എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി എം എം മണി. എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം കോണ്‍ഗ്രസിനായിരിക്കുമെന്ന് എം എം മണി പറഞ്ഞു. കൊവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നു. കൊാവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ.

രാജ്യത്തിന്റെ പല ഭാഗത്തും ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയെന്നും മണി ചോദിച്ചു.

കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുന്നവരുമുണ്ടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest