Kerala
തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായ നടപടി സ്വീകരിക്കണം. സോളാര്‍ വിവാദത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണക്കടത്തിലെ ദുരൂഹ മരണത്തില്‍ അമിത് ഷാ ഒളിച്ചുകളിക്കുകയാണ്. മരണത്തില്‍ സത്യം പറയാതെ അമിത് ഷായും പിണറായിയും ചോദ്യം ചോദിച്ച് കളിക്കുകയാണെന്നും മുല്ലപ്പള്ളി. കന്യാസ്ത്രീകള്‍ക്ക് എതിരായ ആക്രമണം ഹിന്ദുത്വ ഭീകരതയുടെ മുഖമാണെന്നും മുല്ലപ്പള്ളി പറഞ്ഞു
---- facebook comment plugin here -----