Connect with us

Covid19

ഏപ്രില്‍ ഒന്ന് മുതല്‍ ബെംഗളൂരുവില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മന്ത്രി ഡോ. കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും വലിയ പ്രതിദിന കൊവിഡ് കേസാണ് ഇന്ന് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ബാധിച്ചവരുടെ കൈയില്‍ പ്രത്യേക മുദ്ര പതിപ്പിക്കാനും തീരുമാനമായി. അടച്ചിട്ടയിടങ്ങളിലെ പരിപാടികളില്‍ 200ലധികം പേര്‍ ഒത്തുകൂടരുത്. പുറത്താണെങ്കില്‍ 500 ആണ് പരിധി.

ബെംഗളൂരുവിലെ കേസുകളുടെ വര്‍ധന കണക്കിലെടുത്ത് 400 ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചു. ആര്‍ ജി ഐ സി ഡി, ബൗറിംഗ്, ചാരക ആശുപത്രികളും കൊവിഡ് ചികിത്സക്ക് ഉപയോഗിക്കും. സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.

Latest