Covid19
വാക്സിൻ: ഫാർമസിസ്റ്റ്സ് ഫോറം ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു

ജിദ്ദ | കൊവിഡ് പ്രതിരോധ വാക്സിനെ കുറിച്ചുള്ള ജനങ്ങളുടെ ആകുലതകൾ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സഊദി അറേബ്യയിലെ പ്രൊഫഷണൽ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ സഊദി കേരള ഫാർമസിസ്റ്റ് ഫോറം (എസ് കെ പി എഫ്) ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. മാർച്ച് 26 വെള്ളിയാഴ്ച സഊദി സമയം വൈകീട്ട് ഏഴ് മണിക്കാണ് പരിപാടി.
ഡോ. അബൂബക്കർ സിദ്ദിഖ് മോഡറേറ്ററാവുന്ന ചർച്ചയിൽ ദമാം യൂണിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ് , ഡോ. ജൂനി സെബാസ്റ്റ്യൻ (വാക്സിൻ സ്പെഷ്യലിസ്റ്, ജെ എസ് എസ് മെഡിക്കൽ കോളേജ് മൈസൂർ), ഫാർമസിസ്റ്റുമാരായ ഹനീഫ പാറക്കല്ലിൽ, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കൽ എന്നിവർ അടങ്ങുന്ന പാനൽ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും. കൊവിഡ് വാക്സിനെ കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റുക എന്നതാണ് മീറ്റിംഗിലൂടെ എസ് കെ പി എഫ് ലക്ഷ്യമിടുന്നത്.
സൂം മീറ്റിംഗ് ഐഡി: 7398119308, പാസ്സ്‌വേഡ്: SKPF
---- facebook comment plugin here -----