Covid19
ലോകത്ത് കൊവിഡ് കേസുകള്‍ 12.5 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രതയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അഞ്ച് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകേ കേസുകളുടെ എണ്ണം പന്ത്രണ്ട് കോടി അമ്പത് ലക്ഷം പിന്നിട്ടു. 27.55 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഏറ്റവും കേസുള്ള അമേരിക്കയില്‍ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മരണസംഖ്യ 5.58 ലക്ഷമായി ഉയര്‍ന്നു. എഴുപത് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ സ്ഥിതി ഗുരുതരാവസ്ഥയിലാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 90,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണം മൂന്ന് ലക്ഷം കടന്നു.
ഇന്ത്യയില്‍ ഒരു കോടി പതിനേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,68,457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച് 1,60,441 പേര്‍ രാജ്യത്ത് മരണപ്പെട്ടു.