Connect with us

National

പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1,880 കോടിയുടെ തട്ടിപ്പ്; രണ്ട് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലെ (പിഎംഎവൈ)കോടികളുടെ തട്ടിപ്പ് നടന്നതായി സിബിഐ കണ്ടെത്തി. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥരായ കപില്‍, ധീരജ് വാധവന്‍ സഹോദരങ്ങള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 11, 755 കോടിയിലധികം രൂപയുടെ വ്യാജ ഭവനവായ്പാ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഇവര്‍ സബ്‌സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് തട്ടിയെടുത്തത്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ വായ്പയുടെ പലിശ സബ്‌സിഡിയായി ലഭിക്കും. വായ്പകള്‍ അനുവദിച്ച ഡിഎച്ച്എഫ്എല്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് സബ്‌സിഡി ക്ലെയിം ചെയ്യേണ്ടത്.

കപിലും ധീരജ് വാധവനും ഡിഎച്ച്എഫ്എലിന്റെ ബാന്ദ്രാ ശാഖയില്‍ മാത്രം 2.6 ലക്ഷം വ്യാജ ഭവനവായ്പ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. 2007-2019 കാലയളവില്‍ 14,046 കോടി രൂപ ഈ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 11,755 കോടി മറ്റ് വ്യാജ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചുവെന്നും സിബിഐ കണ്ടെത്തി

---- facebook comment plugin here -----

Latest