Connect with us

Ongoing News

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം: ബി ജെ പിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ വെമ്പുന്ന പുരോഹിതന്മാര്‍ ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Published

|

Last Updated

ബി ജെ പിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതന്മാര്‍, യു പിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം സംബന്ധിച്ച് ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ഇന്ന് മുസ്ലിം, നാളെ ക്രിസ്ത്യന്‍ എന്ന രീതിയിലാണ് സംഘ്പരിവാര്‍ വേട്ടയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോസ്റ്റ് പൂര്‍ണരൂപത്തില്‍:

ഉത്തര പ്രദേശിലെ ത്സാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ തീവ്രവാദികൾ നടത്തിയ
കിരാതമായ ആക്രമണം
ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക്
ഏറ്റ കനത്ത ആഘാതമാണ്.
ഇന്ന് മുസ്ലീം, നാളെ ക്രിസ്ത്യൻ
സംഘപരിവാർ അങ്ങനെയാണ്
വേട്ടയാടുക. ചിലർക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തിൽ ആലോചിക്കാൻ പലതും ഉണ്ട്.
ഒറീസ്സയിൽ ഗ്രഹാം സ്റ്റയിൻ എന്ന
ക്രിസ്തീയ മിഷനറി പ്രവർത്തകനെയും
അദ്ദേഹത്തിൻ്റെ രണ്ടു മക്കളെയും ഹിന്ദുത്വ ഭീകരവാദികൾ
ചുട്ട് കൊന്നത് അത്തരം BJP യോട് സ്നേഹം കൂടാൻ ആഗ്രഹിക്കുന്ന
BJP ക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതൻമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും. പ്രശസ്ത ദാർശനികൻ
മാർട്ടിൻ നിയോ മുള്ളർ പറഞ്ഞത്
പലരെയും ഫാസിസ്റ്റുകൾ അക്രമിച്ചപ്പോൾ ഞാൻ പ്രതികരിച്ചില്ല അവസാനം അതേ ഫാസിസ്റ്റുകൾ എന്നെ അക്രമിക്കാൻ വന്നപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ല എന്ന് പഞ്ഞത് പോലെ
സംഘപരിവാർ ഫാസിസ്റ്റുകൾക്ക് എതിരെ പ്രതികരിക്കാതിരുന്നാൽ അവസാനം
ആരും ഉണ്ടാകില്ല എന്ന യാഥാർത്യം
തിരിച്ചറിയുന്നത് നന്നായിരിക്കും.
സംഘപരിവാർ രാജ്യത്തിൻ്റെ ശത്രുക്കൾ
ആണെന്ന് എല്ലാവരും തിരിച്ചറിയുക.