Connect with us

Kerala

കേരളത്തില്‍ ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരം പിടിക്കുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം. എല്‍ഡിഎഫ് 77 സീറ്റില്‍ ജയിച്ചാണ് അധികാരത്തിലെത്തുകയെന്നും സര്‍വേയില്‍ പറയുന്നു. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ല്‍ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. 2016 നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിക്കുമെന്നും പ്രവചനത്തിലുണ്ട്.. ഇടതുമുന്നണി 71 മുതല്‍ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ബിജെപിയുമായി ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നുണ്ട്.

Latest