National
ജസ്റ്റിസ് എന്‍ വി രമണ സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി | സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റീസ് എന്‍ വി രമണയെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ശിപാര്‍ശ ചെയ്തു. എസ് എ ബോബ്ഡെയുടെ കാലാവധി ഏപ്രില്‍ 23ന് അവസാനിക്കും . ഇതേത്തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റീസിനെ ശിപാര്‍ശ ചെയ്തത്.
പുതിയ ചീഫ് ജസ്റ്റസിനെ ശിപാര്‍ശ ചെയ്യണമെന്ന് നേരത്തെ കേന്ദ്രം ബോബ്ഡെയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റീസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് എന്‍ വി രമണ. ഇദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വീസ് ബാക്കിയുണ്ട്.
---- facebook comment plugin here -----