Connect with us

National

അന്തര്‍ സംസ്ഥാന യാത്രകള്‍ തടയരുത്; സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി  | പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കവെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളമുായി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ 30വരെ നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ചൊവ്വാഴ്ച നല്‍കിയിരിക്കുന്നത്. അന്തര്‍സംസ്ഥാനയാത്രകള്‍ തടയരുതെന്ന പ്രധാന നിര്‍ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.ജനങ്ങള്‍ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്തുന്നതോ സാധനസാമഗ്രികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതോ തടയാനാകില്ല.

കൊവിഡ് പരിശോധനയിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാവണം ഇത്.

 

---- facebook comment plugin here -----

Latest