Kerala
യു പിയില്‍ വ്യാജ മദ്യം കഴിച്ച് ഏഴ് മരണം

ലഖ്‌നോ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ അനധികൃതമായി വിറ്റ മദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ചു. എട്ട് പേര്‍ ആശുപത്രിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരതരമാണെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്നു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സര്‍ക്കിള്‍ ഓഫീസറും ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നാല് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
---- facebook comment plugin here -----