Connect with us

Kozhikode

എലത്തൂരില്‍ ഇടപെട്ടത് വിജയ സാധ്യത കണക്കിലെടുത്ത്; യു ഡി എഫ് തീരുമാനം അനുസരിക്കുമെന്നും എം കെ രാഘവന്‍

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ കോൺഗ്രസ് പരസ്യ ഏറ്റുമുട്ടല്‍ നടത്തിയ എലത്തൂരില്‍ വെടിനിര്‍ത്തല്‍. പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന് സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്ന എം കെ രാഘവന്‍ എം പി പറഞ്ഞു. മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി എന്‍ സി കെയുടെ സുല്‍ഫിക്കര്‍ മയൂരിയാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.

മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒന്നടങ്കമുള്ള വികാരമാണ് നേതൃത്വത്തെ അറിയിച്ചത്. മുന്നണി സ്ഥാനാർഥിയുടെ വിജയ സാധ്യത കണക്കിലെടുത്താണ് വിഷയത്തിൽ ഇടപെട്ടത്. യു ഡി എഫ് തീരുമാനം അനുസരിക്കും. ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അത് പാലിക്കപ്പെടണമെന്നും രാഘവന്‍ പറഞ്ഞു.

ആലപ്പുഴക്കാരനായ സുല്‍ഫിക്കര്‍ മയൂരിയെ മണ്ഡലത്തിന് വേണ്ടെന്ന നിലപാടിലായിരുന്നു പ്രാദേശിക കോണ്‍ഗ്രസ്. കോഴിക്കോട് പാര്‍ലിമെന്റംഗമായ രാഘവനും പ്രാദേശിക വികാരത്തോടൊപ്പമായിരുന്നു. ഇതിനെ തുടര്‍ന്ന് സുല്‍ഫിക്കര്‍ മയൂരിയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും രാഘവനെതിരെ രംഗത്തെത്തിയിരുന്നു.

Latest