Kerala
കിഫ്ബി; ആദായ നികുതി വകുപ്പിനെതിരെ ഐസകിന്റെ രൂക്ഷ വിമര്‍ശം

ആലപ്പുഴ | കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിനും ഇ ഡിക്കും പിന്നാലെ മറ്റൊരു കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വകുപ്പും നടത്തുന്ന നീക്കത്തില്‍ ശക്തമായ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്‍കം ടാക്‌സിന്റെയും ഇ ഡിയുടെയും വിരട്ടല്‍ ഇവിടെ വേണ്ടെന്നായിരുന്നു ഐസക്കിന്റെ പ്രതികരണം. അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ മതി. ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സി പി എം ആരോപണം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമ്പോഴാണ് കിഫ്ബിയെ തേടി ആദായ നികുതി വകുപ്പുമെത്തുന്നത്. വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇന്‍ഫ്രാസ്ട്രകച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവര്‍ഷം കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസ്.