Connect with us

Covid19

മുംബൈയില്‍ ആള്‍ക്കൂട്ടമുള്ളയിടത്ത് സമ്മതം കൂടാതെ കൊവിഡ് പരിശോധന നടത്തും

Published

|

Last Updated

മുംബൈ | ആള്‍ക്കൂട്ടമുള്ളയിടത്ത് സമ്മതമില്ലാതെ കൊവിഡ്- 19 പരിശോധന നടത്തുമെന്ന് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. റാപിഡ് ആന്റിജന്‍ രീതിയില്‍ പരിശോധിക്കാനാണ് പദ്ധതി. മഹാരാഷ്ട്രയില്‍ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്.

മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ഡിപ്പോകള്‍, മാര്‍ക്കറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് റാപിഡ് ടെസ്റ്റുകള്‍ നടത്തുക. ആരെങ്കിലും പരിശോധനക്ക് വിസമ്മതിച്ചാല്‍ പകര്‍ച്ചവ്യാധീ നിയമം അനുസരിച്ച് കേസെടുക്കുകയും നടപടിയെടുക്കുകയും ചെയ്യും.

ആര്‍ടി- പി സി ആര്‍ പരിശോധനയേക്കാള്‍ വിശ്വാസ്യത കുറവാണ് റാപിഡ് ആന്റിജനെങ്കിലും വേഗത്തില്‍ ഫലം ലഭിക്കും.

Latest