Connect with us

Kerala

വിശ്വാസികള്‍ക്ക് സര്‍ക്കാറില്‍ അവിശ്വാസം: എന്‍ എസ് എസ്

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് എന്‍ എസ് എസ് വീണ്ടും രംഗത്ത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടില്ല. ഇതാണ് വിശ്വാസികള്‍ക്ക് സര്‍ക്കാറിനോട് അവിശ്വാസം തോന്നാന്‍ കാരണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എന്‍ സ്എസിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും വിശ്വാസ സംരക്ഷണം എന്ന നിലപാടില്‍ നിന്ന് എന്‍എസ്എസ് പിന്നോട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ്സിനെതിരെയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയതെന്നും അതില്‍ പങ്കെടുത്തത് എന്‍എസ്എസിന്റെ പ്രവര്‍ത്തകരാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.