Connect with us

Covid19

പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് കൊവിഡ്; രോഗബാധ വാക്‌സിനെടുത്ത് രണ്ടാം ദിനം

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കൊവിഡ്- 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച അദ്ദേഹം കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച കാര്യം പ്രധാനമന്ത്രിയുടെ ആരോഗ്യ സേവനത്തിനുള്ള പ്രത്യേക സഹായി ഫൈസല്‍ സുല്‍ത്താനാണ് അറിയിച്ചത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇംറാന്‍. വെള്ളിയാഴ്ചയും അതിന്റെ മുമ്പുള്ള ദിവസങ്ങളിലും വന്‍തോതില്‍ ആള്‍ക്കൂട്ടമുള്ള യോഗത്തിലും സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതി, മാസ്‌ക് പോലും ധരിക്കാതെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ഇതിലും നിരവധി പേര്‍ പങ്കെടുത്തിരുന്നു.

പാക്കിസ്ഥാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഇതുവരെ 6.15 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥീകരിച്ചത്. 13,700 പേര്‍ മരിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ യു എന്‍ വാക്‌സിന്‍ പദ്ധതി പ്രകാരം അടുത്തുതന്നെ പാക്കിസ്ഥാന് ലഭിക്കും.

Latest