Kerala
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇ ഡി വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | എം ശിവശങ്കറിനെതിരെ നീക്കങ്ങളമുായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രിംകോടതിയില്‍ ഹരജി നല്‍കി. എം ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി ഹരജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നും ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഹരജിയിലുണ്ട്.
സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഇഡി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞതവണ ഈ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യം റദ്ദാക്കാനാകില്ലെന്ന നിലപാടാണ് സുപ്രിംകോടതി സമീപിച്ചത്.