Connect with us

National

അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളുമായി കര്‍ണാടക; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് വിലക്ക്

Published

|

Last Updated

ബെംഗളുരു | അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കര്‍ണാടക ജില്ലാ ഭരണകൂടം അറിയിച്ചു

കൊവിഡിന്റെ രണ്ടാം തരംഗ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്നാണ് കര്‍ണാടക പറയുന്നത്. കര്‍ണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. കോടതി ഉത്തരവിന്റേയും പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലാണ് ഇവ ഒഴിവാക്കാന്‍ കര്‍ണാടക തയ്യാറായത്. ഇതിന് പിന്നാലെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അടിയന്തര ചികിത്സക്കായി പോകുന്നവരെയടക്കം നിയന്ത്രണങ്ങള്‍ ഏറെ ബാധിക്കും

---- facebook comment plugin here -----

Latest