Connect with us

Kerala

ഓട്ടോമാറ്റിക് അല്ലാത്ത ടോള്‍ ബൂത്തുകള്‍ ഒരു വര്‍ഷത്തിനകം അടച്ചുപൂട്ടും: കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഓട്ടോമാറ്റിക് അല്ലാത്ത എല്ലാ ടോള്‍ ബൂത്തുകളും ഒരു വര്‍ഷത്തിനകം അടച്ചുപൂട്ടുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജിപിഎസ് അധിഷ്ടിത സംവിധാനം വഴിയാകും ടോള്‍പിരിവ് നടത്തുകയെന്നും അദ്ദേഹം ലോക്‌സഭ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

രാജ്യത്തെ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് വഴിയാണ് ടോള്‍ നല്‍കുന്നത്. ഏഴ് ശതമാനം മാത്രമാണ് ഫാസ്ടാഗിലേക്ക് മാറാത്തത്. ഫാസ്ടാഗ് വഴി അല്ലാതെ ടോള്‍ നല്‍കുന്ന വാഹനങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.

2016ലാണ് ഓട്ടോമാറ്റിക്കായി ടോള്‍ നല്‍കുന്നതിന് ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഫെബ്രുവരി 16 മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Latest