Connect with us

Kerala

വികസനമെവിടെയെന്ന പ്രതിപക്ഷ ചോദ്യം നിരാശയില്‍നിന്ന്: മുഖ്യമന്ത്രി

Published

|

Last Updated

മലപ്പുറം |  വികസനം എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം നിരാശയില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങള്‍ എല്‍ ഡി എഫിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നുണ്ട്. വികസനം മുന്നോട്ടുപോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്- മുഖ്യമന്ത്രി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി.അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest