International
ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി അന്തരിച്ചു

ഡോടോമ | ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ മഗുഫലി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഡാര്‍ എസ് സലാമിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസന്‍ അറിയിച്ചു.
രണ്ടാഴ്ചയിലേറെയായി മഗുഫുലിയെ പൊതുവേദികളില്‍ കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.രാജ്യത്ത് രണ്ടാഴ്ചത്തെ ദുഃഖാചരണം ഉണ്ടാകുമെന്നും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
---- facebook comment plugin here -----