Gulf
സഊദി-ഗ്രീസ് സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിന് ഗ്രീസിൽ തുടക്കം

ഏതൻസ് | ആകാശക്കരുത്ത് തെളിയിച്ച് സഊദി അറേബ്യയും ഗ്രീസും. ഇരുരാജ്യങ്ങളുടെയും സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിന് ഗ്രീക്കിലെ വടക്കുപടിഞ്ഞാറൻ തീരത്തെ തുറമുഖ ദ്വീപായ സൗദ ബേയിൽ തുടക്കമായി.
ഫാൽക്കൺ ഐ-1 പേരിൽ ഇരു വ്യോമസനേകളും തമ്മിൽ നടത്തുന്ന അഭ്യാസ പ്രകടനത്തിൽ സഊദി റോയൽ എയർഫോഴ്‌സിന്റെ 115-ാമത് ബറ്റാലിയനും ആറ് എഫ് -15 സി വിമാനങ്ങളുമാണ് പങ്കടുക്കുന്നത്. ഡസോൾട്ട് മിറേജ് 2000, ഗ്രീക്ക് വ്യോമസേനയുടെ എഫ് -4 ഫാന്റം വിമാനങ്ങളും മെഡിറ്ററേനിയന് കടലിന് മുകളിലായി നടക്കുന്ന അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധത്തിൽ വ്യോമാഭ്യാസ പ്രകടനം നിർണ്ണായകമാകും.
വ്യോമസേനയുടെ സാങ്കേതിക വൈദഗ്ദ്ധ്യം പരിഷ്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സൈനിക അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമാണ് വ്യോമഭ്യാസ പ്രകടനമെന്ന് ആർഎസ്‌എഎഫ് ഗ്രൂപ്പ് കമാൻഡർ കേണൽ അബ്ദുൾറഹ്മാൻ അൽ-ഷഹ്‌രി പറഞ്ഞു. ആദ്യമായാണ് സഊദി അറേബ്യ ഗ്രീസുമായി വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.