Connect with us

Fact Check

FACT CHECK: സ്‌പെഷ്യല്‍ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയോ?

Published

|

Last Updated

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ ഇതുവരെ പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചിട്ടില്ല. അതേസമയം, കൊവിഡ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓടുന്നുമുണ്ട്. എന്നാല്‍, ഈ സ്‌പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാം:

മാര്‍ച്ച് 31 വരെ സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കിയെന്ന് ഒരു ഹിന്ദി ചാനല്‍ വാര്‍ത്ത നല്‍കിയെന്ന തരത്തിലാണ് പ്രചാരണം. ഹിന്ദി ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍, സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ പ്രചാരണം വിശ്വസിക്കരുതെന്നും അധികൃതര്‍ പറഞ്ഞു.