Connect with us

Education Notification

കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ തയ്യാറെടുക്കാം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും.

Published

|

Last Updated

+2 വിജയിച്ചവർക്ക് കേന്ദ്ര സർക്കാർ ഓഫീസുകളിലെ ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികകളിൽ ജോലി ലഭിക്കാൻ അവസരം. ഇതിനായി സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴിന് രാത്രി 11 വരെ. എട്ടിന് രാത്രി 11 വരെ ഫീസ് അടയ്ക്കാം. ഈ വർഷം 2,536 ഒഴിവുകളാണുള്ളത്. ഒരു വർഷം കൊണ്ട് മത്സര പരീക്ഷ നടത്തി നിയമനം ലഭിക്കുമെന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. ജോലിചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 30,000 രൂപ മുതൽ 50,000 രൂപ വരെ പ്രാരംഭ ശമ്പളം ലഭിക്കുന്ന തസ്തികകളാണിവ. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകും. നല്ല പ്രമോഷൻ സാധ്യതകളുമുണ്ട്.

പ്രായപരിധി

ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 18 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ഉയർന്നപ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭ്യമാണ്. കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള സംവരണ ആനുകൂല്യങ്ങളും ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ഉപഭോക്തൃ മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും സ്റ്റാഫ് സെലക്‌ഷൻ കമ്മീഷനിലെയും ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികകളിലേക്ക് ഗണിതശാസ്ത്രം വിഷയമായി പഠിച്ചു പ്ലസ് ടു സയൻസ് ഗ്രൂപ്പ് വിജയിച്ചിരിക്കണം. ബാക്കി എല്ലാ തസ്തികകൾക്കും ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു വിജയിച്ചാൽ മതി. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിയമനത്തിന് പുരുഷന്മാർക്ക് മാത്രമേ അർഹതയുണ്ടാകുകയുള്ളൂ. ഒക്ടോബർ ഏഴിന് മുമ്പ് ഫലം പുറത്തുവരുമെന്ന് ഉറപ്പുള്ള അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ

https://ssc.gov.in എന്ന പുതിയ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും പുതിയ വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്താണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുമ്പോൾ ആധാർ ബേസ്ഡ് ഓതന്റിക്കേഷൻ ചെയ്യുന്നത് നല്ലതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ myssc എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം. അപേക്ഷകന്റെ ഫോട്ടോ വെബ്സൈറ്റിൽ ലഭ്യമായ കാപ്ച്വർ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കൃത്യമായ അളവിലുള്ള ഫോട്ടോയും അപേക്ഷകന്റെ ഒപ്പും അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രിവ്യു ഓപ്ഷനിൽ നോക്കി അപേക്ഷയിൽ തെറ്റുകൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികവർഗ, പട്ടികജാതിക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. പ്രത്യേക ഫീസടച്ച് അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ ഒക്ടോബർ 14 മുതൽ 16 വരെ അവസരമുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ 18003093063 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പരീക്ഷ

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നടക്കുന്ന ടയർ ഒന്ന്, ടയർ രണ്ട് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും. ടയർ ഒന്ന് പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്സ് എന്നീ വിഭാഗങ്ങളിലായി രണ്ട് മാർക്ക് വീതമുള്ള 100 ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും. ഈ പരീക്ഷയുടെ ദൈർഘ്യം ഓരോ വിഭാഗത്തിനും 15 മിനുട്ട് വീതം സമയ പരിധിയോടെ ആകെ ഒരു മണിക്കൂറാണ്. ടയർ ഒന്നിലെ എല്ലാ സെക്‌ഷനും നിശ്ചിത മാർക്ക് വാങ്ങി യോഗ്യത നേടുന്നവർ മാത്രമേ ടയർ രണ്ട് പരീക്ഷ എഴുതാൻ അർഹരാകുകയുള്ളൂ.

ടയർ രണ്ട് സെഷൻ ഒന്നിൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിംഗ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവയർനസ്സ്, കമ്പ്യൂട്ടർ നോളജ് മൊഡ്യൂൾ എന്നിവയുണ്ടാകും. രണ്ട് മണിക്കൂർ 15 മിനുട്ട് ദൈർഘ്യമുള്ള ഈ പരീക്ഷയിൽ മൂന്ന് മാർക്ക് വീതമുള്ള 135 ചോദ്യങ്ങളാണ് ഉണ്ടാകുക. ഓരോ സെക്‌ഷനും പ്രത്യേക സമയപരിധിയുണ്ട്. തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് കുറയും. ഇതിനു പുറമെ തസ്തികകളിലേക്ക് ബന്ധപ്പെട്ട 15/10 മിനുട്ടിന്റെ സ്കിൽ ടെസ്റ്റും ഉണ്ടാകും.

പരീക്ഷാ കേന്ദ്രം

കേരളത്തിലുള്ളവർക്ക് കർണാടക കേരള റീജ്യനിലുള്ള കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, കവരത്തി, മംഗലാപുരം, ബെംഗളൂരു, മൈസൂരു അടക്കം 18 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും. ഓരോരുത്തരും ഒരേ റീജ്യനിലെ സൗകര്യപ്രദമായ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരം പിന്നീട് ലഭിക്കില്ല.

അപേക്ഷിക്കാനുള്ള അവസാന തീയതിക്കായി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക. ഓവർലോഡ് കാരണം വെബ്സൈറ്റ് പ്രവർത്തനരഹിതമായേക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷന്റെ ssc.gov.in എന്ന വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ വായിക്കുക.

Content Highlights:
Staff Selection Commission issued a notification inviting applications for 2,536 positions, including LDC and DEO for candidates who passed Plus Two. The online application deadline is October 7. Selection will be based on two tiers of computer-based examinations across major centers.

---- facebook comment plugin here -----

Latest