Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായിട്ടില്ല: എകെ ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി | സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ കെ ആന്റണി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമര്‍ശനം അദ്ദേഹം ശരിവെച്ച ആന്റണി , വനിതാ പ്രാതിനിധ്യത്തില്‍ തമ്മില്‍ ഭേദം കോണ്‍ഗ്രസ് ആണെന്നും അവകാശപ്പെട്ടു.

ബിജെപിയുടെ ഏക നിയമസഭാ സീറ്റായതുകൊണ്ടാണ് നേമത്ത് കരുത്തനെ തന്നെ രംഗത്തിറക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പട്ടിക പ്രഖ്യാപിച്ചാല്‍ പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ത്തരുത്. ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഇറങ്ങുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. കേരളത്തില്‍ ഭരണമാറ്റത്തിന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.

---- facebook comment plugin here -----

Latest