Kerala
വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്: ചെന്നിത്തല

തിരുവനന്തപുരം | സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവദി വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ഉദുമ ണ്ഡലത്തിലെ ഒരു സ്ത്രീക്ക് മാത്രം അഞ്ച് വോട്ടുകളുണ്ട്. ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 കള്ളവോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----