National
ബട്ട്‌ലര്‍ താരമായി; ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി

അഹമ്മദാബാദ് | ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 52 പന്തുകള്‍ നേരിട്ട ബട്ട്ലര്‍ നാലു സിക്സും അഞ്ചു ഫോറുമടക്കം 83 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.
---- facebook comment plugin here -----