Connect with us

Saudi Arabia

ഇടതുസര്‍ക്കാറിന്റെ കാലത്ത് നടന്നത് സര്‍വ്വതല സ്പര്‍ശിയായ വികസനം: മേയര്‍ ആര്യ രാജേന്ദ്രന്‍

Published

|

Last Updated

ജിദ്ധ | ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍വികസനവും ജീവിത പുരോഗതിയും എല്ലാ വിഭാഗത്തിനും പ്രാപ്യമാവുന്ന തരത്തിലായിരുന്നു എന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ . ജിദ്ധ നവോദയ സംഘടിപ്പിച്ച തെക്കന്‍കേരള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്യ രാജേന്ദ്രന്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ടജനതയുടെ പ്രശ്‌നങ്ങളെ സവിശേഷമായി കണ്ടുകൊണ്ട് അവ പരിഹരിക്കുന്നതിന്ഊന്നല്‍ നല്‍കിയെന്നും പിണറായി സര്‍ക്കാറിന്റെ വികസന നയത്തിന്റെ സവിശേഷതയാണ്.

അതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയായിരുന്നു ഓരോ വര്ഷനവും കേരളം കടന്നുപോയത്. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും നിപ്പാക്കും കൊവിഡിനും കേരളത്തിന്റെ വികസന പ്രവര്‍ത്തനം തളര്‍ത്താനായില്ല. സമ്പൂര്‍ണ്ണ വികസനത്തോടൊപ്പം എല്ലാ ദുരന്തങ്ങളെയും സര്‍ക്കാരിന് അതിജീവിക്കാനായി എന്നും അവര്‍ പറഞ്ഞു.

മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം,പ്രസിഡന്റ്് കിസ്മത്ത് മമ്പാട്,ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര,റഫീഖ് പത്തനാപുരം, മാത്യു തബൂക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തില്‍ ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. സുജാഹി മാന്നാര്‍ സ്വാഗതവും സനല്‍ നന്ദിയും പറഞ്ഞു.

Latest