International
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കല്‍; അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ബ്രസ്സല്‍സ് | കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടന്‍ വികസിപ്പിച്ചെടുത്ത അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ കൊറോണ വൈറസ് വാക്‌സിനേഷന്‍ ഡ്രൈവ് വിവാദത്തില്‍. ഇറ്റലി,ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, അയര്‍ലന്‍ഡ്, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്ന് ഷോട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കുത്തിവെപ്പിനുശേഷം ഗുരുതരമായ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ രോഗം ബാധിച്ചവരില്‍ വാകിസ്നേഷന്‍ ഫലപ്രദമല്ലെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞത്തോടെ ദക്ഷിണാഫ്രിക്ക,തായ്ലന്‍ഡ് എന്നീ രാജ്യങ്ങലും വാക്‌സിനേഷന്‍ ഡ്രൈവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) നടത്തുന്ന അന്വേഷണം അവസാനിക്കുന്നതുവരെ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.വാക്‌സിനേഷന്‍ സ്വീകരിച്ച ഏഴ് പേരുടെ തലച്ചോറിലെ രക്തം കട്ടപിടിച്ച സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് വാക്‌സിന്‍ റെഗുലേറ്ററായ പോള്‍ എര്‍ലിച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപദേശപ്രകാരമാണ് ആസ്ട്രാസെനെക്ക ഷോട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള തീരുമാനം എടുത്തതെന്ന് ജര്‍മ്മനി പറഞ്ഞു
സംഭം വിവാദമായതോടെ ബ്രിട്ടന്‍ ആന്റ് ഹെല്‍ത്ത് പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി രംഗത്ത് വന്നു.കമ്പനി പുറത്തിറക്കിയ രണ്ട് ബാച്ചുകളില്‍ നിന്നുള്ള വാക്സിനുമായി രക്തം കട്ടപിടിക്കുന്നത് രോഗത്തിന് സാധ്യതയില്ലെന്ന്അതോറിറ്റി പറഞ്ഞു .27 രാജ്യങ്ങളുടെ കൂട്ടായമായ യൂറോപ്യന്‍ യൂണിയനിലും ബ്രിട്ടനിലും 17 ദശലക്ഷത്തിലധികം ആളുകളിലാണ് വാക്‌സിനേഷന്‍ നടത്തിയതിനും ഇവരില്‍ 37 പേര്‍ക്ക് രക്തം കട്ടപിടിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതായും വാക്‌സിന്‍ കട്ടപിടിക്കാനുള്ള സാധ്യത കൂടുതലിനുള്ള തെളിവുകളില്ലെന്നും മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്രാസെനെക്ക പറഞ്ഞു.അതേ സമയം അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗത്തിന് അമേരിക്ക ഇതുവരെ അനുമതി നല്‍കിയിട്ടില്ല