Connect with us

International

നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ബ്രിട്ടന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

Published

|

Last Updated

ലണ്ടന്‍ | ജനിതക മാറ്റം വന്ന വൈറസിനെ ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഒമാന്‍ , ഖത്വര്‍ ,എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളെയാണ് പുതുതായി ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .ഇതോടെ ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 37 ആയി

നിരോധനം ഏര്‍പെടുത്തിയ രാജ്യങ്ങളില്‍ രോഗത്തെ ബാധ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രാ നിരോധനങ്ങള്‍ നടപ്പിലാക്കിയത്. വിലക്ക് നിലവില്‍ വന്ന രാജ്യങ്ങളിലെ നിന്നുള്ള വാണിജ്യ, സ്വകാര്യ, ചരക്ക് വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .നേരത്തെ യുഎഇയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാന സര്‍വ്വീസുകളും ജനുവരി 29 മുതല്‍ നിര്‍ത്തിവെച്ചിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്ക് മടങ്ങിയെത്തുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ പത്ത് ദിവസം നിര്‍ബന്ധിത കൊറന്റൈനില്‍ കഴിയണമെന്നും മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

---- facebook comment plugin here -----

Latest