Connect with us

Kerala

സ്ഥാനാര്‍ഥി പട്ടിക; കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ല- ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന ചാനല്‍ സര്‍വേകളില്‍ യു ഡി എഫിന് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പില്‍ ജങ്ങള് ജയിക്കുമെന്ന് സര്‍വേകള്‍ പറഞ്ഞു. വിജയത്തിനായി കാത്തിരുന്നു. എന്നാല്‍ തോല്‍വിയാണുണ്ടായത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സര്‍വേകള്‍ പറഞ്ഞതല്ല നടന്നതെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിയിരുന്നു അദ്ദേഹം.

ലതിക സുഭാഷുമായി ബന്ധപ്പെട്ട കാര്യം ഇനി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. സി പി എം ശതകോടീശ്വാരന്‍മാരെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ യു ഡി എഫ് അരിത ബാബുവിനപോലെ പാവങ്ങളെ സ്ഥാനാര്‍ഥിയാക്കുന്നു. ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടിക വിപ്ലവകരമാണ്. തലമുറമാറ്റമാണ് പാര്‍ട്ടിയില്‍ ഉണ്ടാകുന്നത്. ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച കെ സുധാകരന്റെ വിമര്‍ശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നായിരുന്നു പ്രതികരണം. പലപ്പോഴും വെട്ടിതുറന്ന് സംസാരിക്കുന്ന നേതാവാണ് അദ്ദേഹം. പാര്‍ട്ടി തീരുമാനത്തിനൊപ്പം അദ്ദേഹമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest