Connect with us

Kerala

മുരളീധരന്‍ കരുത്തനാണെന്ന് കരുതുന്നില്ല: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം | കെ മുരളീധരന്‍ വന്നതുകൊണ്ട് നേമത്ത് വലിയ പ്രത്യേകതയൊന്നുമില്ലെന്ന് ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. കെ മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ഥിയാണെന്ന് കരുതുന്നില്ല. രുത്തനെങ്കില്‍ എം പി സ്ഥാനം രാജിവച്ച് മത്സരിക്കണമെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതലായി മുരളീധരന്‍ വോട്ട് നേടുമെന്ന് കരുതുന്നില്ല. ബി ജെ പിയുടെ വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിയില്ല. നേമത്തെ ജനങ്ങളുടെ മനസ്സില്‍ താമര വിരിഞ്ഞ് കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ വോട്ട്കച്ചവടം പതിവാണ്. എങ്കിലും 51 ശതമാനം വോട്ട് നേടി എന്‍ ഡി എ നേമത്ത് വിജയിക്കും. നേമത്ത് ചര്‍ച്ചയാകുക ഗുജറാത്ത് മോഡല്‍ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വര്‍ഗീയ കലാപങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടില്ലേ? താന്‍ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാര്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.