Connect with us

National

ട്രെയിനിടിച്ച് കാട്ടാനക്ക് ഗുരുതര പരുക്ക്

Published

|

Last Updated

കോയമ്പത്തൂര്‍ | കേരള തമിഴ്‌നാട് അതിര്‍ത്തിയായ മധുക്കര, നവക്കരക്ക് സമീപം ട്രെയിനിടിച്ച് കാട്ടാനക്ക് ഗുരുതര പരുക്ക്. ഇന്ന് പുലര്‍ച്ച ഒന്നരക്ക് കടന്നുപോയ തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ് ട്രെയിനാണ് ആനയെ ഇടിച്ചത്.

15 വയസ് പ്രായം കണക്കാക്കുന്ന ആനയുടെ തലക്കും ഇടുപ്പിന്റെ ഭാഗത്തുമാണ് പരുക്ക്. സംഭവം നടന്നയുടന്‍ ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍ വനം അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു.