Connect with us

Kerala

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ലതിക സുഭാഷ്

Published

|

Last Updated

 കോട്ടയം | ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച ലതിക സുഭാഷ്. പ്രവര്‍ത്തകരുടെ താത്പര്യം മാനിച്ചാണ് മത്സരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ അവര്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഈ യോഗത്തിലാണ് ലതിക സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായമുയര്‍ന്നത്. കെട്ടിവെക്കാനുള്ള പണം പ്രവര്‍ത്തകര്‍ പിരിച്ചുനല്‍കി.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഏറ്റുമാനൂര്‍ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലതിക സുഭാഷ് പ്രകടനം നടത്തി. ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. പ്രിന്‍സ് ലൂക്കോസ് ആണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.

ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പേരില്ലാത്തതിനെ തുടര്‍ന്നാണ് അവര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് കെ പി സി സി ഓഫീസ് അങ്കണത്തില്‍ വെച്ച് തലമുടി മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയുമുണ്ടായി.

Latest