Kerala
സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരം; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം | ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ചത് മറ്റാര്‍ക്കും ലഭിക്കാത്ത സുവര്‍ണാവസരമാണെന്നും രണ്ട് സീറ്റുകളിലും വിജയാശംസകളെന്നുമായിരുന്നു ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിന് ശേഷം ശോഭ സുരേന്ദ്രന്റെ പ്രതികരണം. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് കെ സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുകയാണ്. കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ താന്‍ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. എന്നാല്‍ പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി.