Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഡോക്ടര്‍മാരും പിഎച്ച്ഡിക്കാരും

തിരുവനന്തപുരം | കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് പിഎച്ച്ഡിക്കാരും. ഇതിന് പുറമെ ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും പട്ടികയിലുണ്ട്.
ഒറ്റപ്പാലത്തെ സ്ഥാനാര്‍ഥി പി ആര്‍ സരിന്‍, കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി എസ്എസ് ലാല്‍ എന്നിവരാണ് എംബിബിഎസ് ബിരുദധാരികള്‍. ഇരുവരും പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. മൂവാറ്റുപുഴയിലെ സ്ഥാനാര്‍ഥിയായ മാത്യു കുഴല്‍നാടന്‍, വൈക്കത്ത് മത്സരിക്കുന്ന പി ആര്‍ സോന എന്നിവരാണ് പിഎച്ച്ഡി നേടിയ സ്ഥാനാര്‍ഥികള്‍.
ഒന്‍പത് വനിത സ്ഥാനാര്‍ഥികളും ഇത്തവണ മത്സര രംഗത്തുണ്ട്. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി, തരൂര്‍ കെ എ ഷീബ ത്യശ്ശൂര്‍ പദ്മജ വേണുഗോപാല്‍, വൈക്കം ഡോ. പി ആര്‍ സോന, കായംകുളം അരിത ബാബു, അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍, കൊല്ലം ബിന്ദു കൃഷ്ണ, കൊട്ടാരക്കര രശ്മി ആര്‍, പാറശ്ശാല അന്‍സജിത റസ്സല്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥികള്‍.നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയും മത്സരിക്കും