Kerala
രണ്ട് സീറ്റുകളിൽ മത്സരിക്കാനില്ലെന്ന് തീർത്തുപറഞ്ഞ് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം | രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്ന് തീർത്തുപറഞ്ഞ് ഉമ്മന്‍ ചാണ്ടി. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ലെന്നും ഇനി മത്സരിക്കുകയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നേമത്തെ അനിശ്ചിതത്വം ഉടന്‍ അവസാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നു രാവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നുവെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും പ്രതിഷേധിച്ച അണികള്‍ക്ക് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കരുത്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുക. നേമത്തും അങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.