Connect with us

National

ഡെറാഡൂണ്‍- ഡല്‍ഹി ശതാബ്ദിയില്‍ തീപ്പിടിത്തം; യാത്രക്കാരെല്ലാം സുരക്ഷിതര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി- ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസിന്റെ ഒരു ബോഗിയില്‍ തീപ്പിടിത്തമുണ്ടായി. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനിന് കസ്‌റോ റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ചാണ് തീ പിടിച്ചത്. തീപിടിച്ച കോച്ചില്‍ നിന്ന് യാത്രക്കാരെയെല്ലാം പെട്ടെന്ന് ഒഴിപ്പിക്കാനും ബോഗി വേര്‍പ്പെടുത്താനും സാധിച്ചു.

സി5 കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 35 പേര്‍ മാത്രമാണ് കോച്ചിലുണ്ടായിരുന്നത്.

തീപിടിച്ച കോച്ച് വേര്‍പെടുത്തി ട്രെയിന്‍ ഡെറാഡൂണിലേക്ക് യാത്ര തുടര്‍ന്നു.

Latest