Connect with us

Kerala

കൊല്ലത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

Published

|

Last Updated

കൊല്ലം | ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്ത് തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പ്രവർത്തകർ. ബിന്ദു തങ്ങൾക്ക് വേണമെന്ന ആവശ്യത്തിന് മുന്നിൽ അവർ പൊട്ടിക്കരഞ്ഞു. കൊല്ലം ബിന്ദുവിന് നൽകിയേക്കില്ലെന്ന വാർത്തകൾക്കിടയിലാണ് കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍ ഉടലെടുത്തത്.

കുണ്ടറയിലാണ് ബിന്ദുവിന്റെ പേര് ഉയർന്നുകേൾക്കുന്നത്.  പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. പിണറായി വിജയൻ മത്സരിക്കുന്ന ധർമടം നൽകിയാലും കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് അവർ തീർത്തുപറഞ്ഞിരുന്നു.

മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ വികരാധീനയായത്. ബിന്ദുവിന് പകരം ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബിന്ദുവിന് കൊല്ലം നൽകാത്തതിൽ പ്രതിഷേധിച്ച്  മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു.

Latest