Kerala
പ്രതിഷേധം വോട്ടിലൂടെ അറിയിക്കും; കെപിഎ മജീദിനെതിരെ ലീഗ് പ്രവര്‍ത്തകര്‍

മലപ്പുറം | തിരൂരങ്ങാടിയില്‍ കെപിഎ മജീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. കെപിഎ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ബൂത്ത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ്
പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പുണ്ട്. തങ്ങളുടെ വികാരം കണക്കിലെടുത്തില്ലെങ്കില്‍ പ്രതിഷേധം വോട്ടിലൂടെ അറിയിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തിരൂരങ്ങാടിയില്‍ മാത്രമല്ല അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി അടക്കം പ്രമുഖ നേതാക്കള്‍ക്കും സീറ്റില്ലാത്തത് പല മണ്ഡലങ്ങളിലും അണികളുടെ അതൃപ്തിക്കിടയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
---- facebook comment plugin here -----