National
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം വരുന്നു

ന്യൂഡല്‍ഹി | പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഘട്ടമായി ആയിരിക്കും നിരോധനം നടപ്പിലാക്കുക. ആദ്യ ഘട്ടം 2022 ജനുവരി ഒന്നിന് ആരംഭിക്കും.
കേന്ദ്രത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്പാദനം നിര്‍ത്താനും തീരുമാനമായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേന്മ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തും. സെപ്തംബര്‍ 30തോട് കൂടി ഇത് നടപ്പിലാക്കും
---- facebook comment plugin here -----