Connect with us

Kerala

നേമം സീറ്റ്: കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി; ഹരിപ്പാട് അമ്മയെപ്പോലെയെന്ന് ചെന്നിത്തല

Published

|

Last Updated

കൊച്ചി |  നേമത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കള്‍. നേമത്തെ സ്ഥാനാര്‍ഥിയെ കാത്തിരുന്ന് കാണാമെന്നാണ് ഉമ്മന്‍ ചാണ്ടി ഇത് സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. തര്‍ക്കങ്ങളുമില്ല. എല്‍ഡിഎഫില്‍ ഉണ്ടായ അത്രയും പ്രതിഷേധം കോണ്‍ഗ്രസില്‍ ഇല്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം.

അതേസമയം നേമം മണ്ഡലത്തില്‍  ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പറഞ്ഞു. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു

---- facebook comment plugin here -----

Latest