Connect with us

Kerala

ബിജെപി സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമ രൂപം നല്‍കും. ഇന്നലെ സംസ്ഥാന ബിജെപി നേതാക്കള്‍ ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ ചില മാറ്റങ്ങള്‍ നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. വി മുരളീധരന്‍ മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സുരേഷ് ഗോപി, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകുമെന്നാണ് അറിയുന്നത്

Latest