Kerala
ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം

ആലപ്പുഴ |ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലിനും വിഎം സുധീരനുമുള്‍പ്പെടെ പോസ്റ്റര്‍ പ്രതിഷേധം. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്ന് എഴുതിയ പോസ്റ്റര്‍ ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നില്‍ കെസി വേണുഗോപാലിനും വിഎം സുധീരനും എതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ത്രിവിക്രമന്‍ തമ്പിക്കെതിരേയും പോസ്റ്ററുകളുണ്ട്. കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി അരീത ബാബുവിന്റെ പേര് ഉയരുന്നുണ്ട്. എന്നാല്‍ ലിജുവിനെ മത്സരിപ്പിക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു
---- facebook comment plugin here -----